കണ്ണൂർ: കേരളത്തിലെ 250 ഓളം ക്വാറികൾ ഈ മാസംഅകാല ചരമമടഞ്ഞേക്കാം.! ചുമ്മാ പറയുകയല്ല, വാസ്തവമാണ്.
കേരളത്തിലെ 250 ഓളം കരിങ്കൽ ക്വാറികൾ ഈ മാസം ക അകാല ചരമം പ്രാപിക്കും. അതോടെ കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തികൾക്ക് താഴ് വീഴും. ഇതിനെതിരെ ജാഗ്രതത പാലിക്കേണ്ട സർക്കാരും മൈനിങ് ആൻ്റ് ജിയോളജി വകുപ്പും കിറുങ്ങിയിരിപ്പാണ്. കഴിവുകേട് മറച്ചുവയ്ക്കാനും ജാള്യത മൂടിവയ്ക്കാനും പത്രക്കാരെ വിളിച്ച്, തങ്ങൾ പുതിയ 885 ക്വാറി കൾക്ക് അനുമതി കൊടുത്തിരിക്കുന്നു എന്നൊരു വാർത്ത കോട്ടയത്ത് വച്ച് വകുപ്പിലെ ചിലർ പറഞ്ഞിട്ടും നാളേറെയായി. കേരളത്തിലെ ക്വാറി ഉടമകൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. 2006 ലെ EIA Notification, Section 9 പ്രകാരം ഒരു പാരിസ്ഥിതികനുമതിയുടെ കാലാവധി എന്നത് ആ ക്വാറിയുടെ മൈൻ ലൈഫ് വരെയാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഖനനം ചെയ്യാവുന്ന കല്ലിന്റെ അളവനുസരിച്ച് അനുമതി നീട്ടി നൽകേണ്ടതാണ്.ഈ ഉറപ്പോടു കൂടി അഞ്ച് വർഷത്തേക്കായിരുന്നു തുടക്കത്തിൽ ക്വാറി അനുവദിച്ചിരുന്നത്. ഇതനുസരിച്ചായിരുന്നു പലരും ഇൻവെസ്റ്റ്മെന്റ് നടത്തിയതും. എന്നാൽ ലൈസൻസ് പുതുക്കേണ്ട സമയമായപ്പോൾ അക്കാലത്തെ നിയമമനുസരിച്ച് അനുവദിച്ച പാരിസ്ഥിതക സർട്ടിഫിക്കറ്റ് കൾക്ക് പുതുതായുള്ള പല നിയമങ്ങളും നിബന്ധനകളും ബാധകമാക്കി അമിതഭാരം കയറ്റി വച്ചിരിക്കുകയാണ്.ഇപ്പോൾ അവ പുതുക്കാൻ പറ്റാത്ത അവസ്ഥയിലായി.. ഇതു കേന്ദ്ര ഗവർമെണ്ടിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നപ്പോൾ 12/4/2022 നു S. O. 1807(E) എന്ന ഗസറ്റ് വിജ്ഞാപനം വഴി ഒരു ക്വാറിയുടെ പരിസ്ഥിതികാനുമതിയുടെ കാലാവധി 2006 ലെ നോട്ടിഫിക്കേഷൻ പ്രകാരമാണെന്ന് പറഞ്ഞു. ഈ വിജ്ഞാപനത്തിന് ഒരു വിശദികരണമെന്ന പോലെ13/12/2022 നു F. No. 1A3-22/28/2022-1A.111(E. 181584) എന്ന ഓഫിസ് മെമോറാണ്ടo നൽകി. എന്നിട്ടും അതിലെ ഇംഗ്ലീഷ് ഭാഷ വായിച്ചു മനസ്സിലാക്കുവാൻ പോലുംഇവിടെയുള്ളവർക്ക്ക്ക് സാധിച്ചില്ല എന്നു വേണം കരുതാൻ.
ഇതു കാരണം 10 ഉം 20 ഉം വർഷം കാലാവധി കിട്ടേണ്ട ക്വാറികൾ അകാല ചരമം പ്രാപിക്കേണ്ടി വരും.
ജനങ്ങളുടെ തെറ്റിദ്ധാരണകളോടും നിയമങ്ങളോടും പൊരുതിയിലാണ് കേരളത്തിലെ ക്വാറികൾ നിലനിൽക്കുന്നത്. ഒരു കിലോ കരിങ്കല്ല് വെറും 50 പൈസക്ക് ആവശ്യക്കാരനെത്തിക്കുമ്പോൾ സർക്കാരിന് ഈ 50 പൈസയുടെ വലിയൊരു പങ്ക് റോയൽറ്റി എന്ന വകയിൽ ലഭിക്കുന്നു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും കരിങ്കൽ ഉത്പന്നങ്ങൾ ഈ കേരളത്തിലേക്ക് ഒഴുകുമ്പോൾ സർക്കാരിനുണ്ടാകുന്ന നഷ്ടങ്ങൾ കണക്കു കൂട്ടാൻ ഭരിക്കുന്ന സ്വർക്ക് കഴിയുന്നില്ല. പരിഹാരം നിർദ്ദേശിക്കാൻ പോലും 885 പുതിയ ക്വാറി കൾക്ക് അനുമതി കൊടുത്തു എന്ന് ഊറ്റം കൊള്ളുന്നവർ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. ഈ വിഷയം കേരള നിയമസഭയിൽ ഉന്നയിച്ചതുമാണ്. തമിഴ് നാട്ടിൽ നിന്ന് നടക്കുന്ന ഈ അനധികൃത കടത്ത് തടയുവാൻ ബന്ധപെട്ടവർ തയാറാകുന്നില്ല എങ്കിൽ സി. ബി. ഐ. അന്വേഷണമടക്കമുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുന്ന സ്ഥിതി വരും. മദ്രാസ് ഹൈക്കോടതി കഴിഞ്ഞാഴ്ച മുന്നറിയിപ്പ് നൽകുകയും ചെയ്തു.. ഈ കടത്തിനു പിന്നിൽ ചില ഉന്നതർ തന്നെ ഉണ്ടെന്നും യാർഡ് എന്ന ഓമനപേരിൽ നടത്തുന്ന സ്റ്റോക്ക് ചെയ്ത് ഇത്തരം അനധികൃത ഉത്പന്നം മാർക്കറ്റ് ചെയ്യുന്നതിൽ ചില ക്രഷർ മുതലാളിമാരും ഉള്ളതായി പറയപ്പെടുന്നു.
ഈ വിഷയം ബന്ധപ്പെട്ടവർ ഗൗനിക്കുന്നില്ലെങ്കിൽ കേരളത്തിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ സിമന്റ് ബാഗ് വാങ്ങുന്നത് പോലെ കരിങ്കൽ ഉത്പന്നങ്ങളും 50 കിലോ ബാഗിൽ വാങ്ങേണ്ട അവസ്ഥ വരും.
will be closed....most of 250 quarries will be closed this month....in government's negligence